അന്തർദേശീയം

ജോൺസൺസ് ബേബി പൗഡർ ഉപയോഗിച്ച സ്ത്രീ കാൻസർ രോഗം ബാധിച്ച് മരിച്ചു; നഷ്ട പരിഹാരം പ്രഖ്യാപിച്ച് കാലിഫോർണിയ കോടതി

സാക്രമെന്‍റോ : ജോൺസൺസ് ബേബി പൗഡർ ഉപയോഗിച്ച് കാൻസർ രോഗം ബാധിച്ച് മരിച്ച സ്ത്രീക്കും കുടുംബത്തിനും 966 മില്യൺ ഡോളർ നഷ്ട പരിഹാരം പ്രഖ്യാപിച്ച് കാലിഫോർണിയ കോടതി. പൗഡറിലെ ആസ്ബറ്റോസിന്‍റെ ഘടകമാണ് കാൻസറിന് പിന്നിലെ കാരണം.

ഉയർന്ന അളവിലുള്ള ആസ്ബറ്റോസിന്‍റെ ഉപയോഗം മെസൊതലിയോമ എന്ന കാൻസർ രോഗത്തിന് കാരണമാവുന്നുവെന്നാണ് കണ്ടെത്തൽ.

പൗഡറിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളിലുള്ള ആരോഗ്യപ്രശ്നങ്ങൾ ജെ&ജെ മറച്ചുവെച്ചെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

ബേബി പൗഡറിൽ ആസ്ബറ്റോസിന്‍റെ അംശമുണ്ടെന്ന ഉപയോക്താക്കളുടെ ആരോപണത്തെ തുടർന്നുണ്ടായ കേസുകൾ ഒത്തുതീർപ്പാക്കാൻ ഏകദേശം 3 ബില്യൺ ജെ&ജെയ്ക്ക് ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. അണ്ഡാശയ കാൻസറിനും മെസൊതലിയോമിയയ്ക്കും ഉത്പന്നം കാരണമായെന്ന് ആരോപിച്ച് 70,000ത്തിലധികം കേസുകൾ കമ്പനി ഇപ്പോഴും നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button