‘ഞാൻ നിന്നെ സ്നേഹിച്ചു’; ലിയോ മാർപാപ്പയുടെ ആദ്യ ഉദ്ബോധന ലേഖനം വ്യാഴാഴ്ച പ്രസിദ്ധീകരിക്കും

വത്തിക്കാൻ സിറ്റി : പാവപ്പെട്ടവരെ ഹൃദയത്തോടുചേർത്തുനിർത്തിയും അവർക്കുവേണ്ടെതെന്തെല്ലാമെന്നു ചിന്തിച്ചും ലിയോ മാർപാപ്പയുടെ ആദ്യത്തെ ഉദ്ബോധന ലേഖനം. ‘ഞാൻ നിന്നെ സ്നേഹിച്ചു’ എന്ന പേരിലുള്ള രേഖയിൽ ശനിയാഴ്ചയാണ് മാർപാപ്പ ഒപ്പു ചാർത്തിയത്. വ്യാഴാഴ്ച പ്രസിദ്ധീകരിക്കും.
2024 ഒക്ടോബറിൽ ഫ്രാൻസിസ് മാർപാപ്പ പുറത്തിറക്കിയ ‘അവൻ നമ്മളെ സ്നേഹിച്ചു’ എന്ന ചാക്രികലേഖനത്തിന്റെ ചുവടുപിടിച്ചുള്ളതാണ് ലിയോ മാർപാപ്പയുടെ ഉദ്ബോധനം. രാഷ്ട്രീയാംശങ്ങളൊന്നുമില്ലാതെ ആത്മീയ പ്രമേയങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനം ‘പണത്തിനുപിന്നാലെയുള്ള ഉന്മാദപ്പാച്ചിൽ’ അവസാനിപ്പിക്കാൻ കത്തോലിക്കരെ ഉദ്ബോധിപ്പിച്ചുള്ളതായിരുന്നു.
ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ കുർബാനയ്ക്കിടെ, സഭയ്ക്കിത് ‘സുവിശേഷപ്രഘോഷണത്തിന്റെ നവയുഗ’മാണെന്ന് ലിയോ മാർപാപ്പ പറഞ്ഞു. കൈനീട്ടി, നിറമനസ്സോടെ അഭയാർഥികളെ സ്വീകരിക്കാനും അവർക്ക് ആതിഥ്യമരുളാനുമുള്ള ദൗത്യത്തെപ്പറ്റിയാണ് മാർപാപ്പ പറഞ്ഞത്.