മാൾട്ടാ വാർത്തകൾ

പുതിയ നഗര ആസൂത്രണ ബില്ലിനെതിരേ വാലറ്റയിൽ വൻ പ്രതിഷേധം

പുതിയ നഗര ആസൂത്രണ ബില്ലിനെതിരേ വാലറ്റയിൽ വൻ പ്രതിഷേധം. നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്ത്. റിപ്പബ്ലിക് സ്ട്രീറ്റ് ഗാനങ്ങളും പ്രതിഷേധ ബാനറുകളും നിറഞ്ഞു. പ്രതിപക്ഷ നേതാക്കളുടെ നേതൃത്തത്തിൽ “പ്രൊറ്റെസ്റ്റ നസ്ജോണലി കൺട്രാ എൽ-അബ്ബോസി ടാ’ ലിജി ലി റെസാക് ഇൽ-ഗ്വെർൺ ഡ്വാർ എൽ-ഇസ്വിലപ്പ്” എന്ന മുദ്രാവാക്യം മുഴക്കി പ്രദേശവാസികൾ, ആക്ടിവിസ്റ്റുകൾ, എൻ‌ജി‌ഒകൾ എന്നിവരുൾപ്പെടെ നിരവധി പേർ പ്രകടനത്തിൽ പങ്കെടുത്തു.

പ്രതിഷേധ മാർച്ചിൽ വിവാദ നിയമനിർമ്മാണം പിൻവലിക്കാൻ സർക്കാരിനോട് പ്രതിപക്ഷ നേതാവ് അലക്സ് ബോർഗ് ആവശ്യപ്പെട്ടു. ഈ ആഴ്ച ആദ്യം സർക്കാർ അവതരിപ്പിച്ച ബില്ലുകൾ, ഭൂവിനിയോഗത്തിലും നഗരവികസനത്തിമുള്ള സുരക്ഷാ സംവിധാനങ്ങൾ ദുർബലപ്പെടുത്താൻ സാധ്യതയുണ്ടെന്നും ഡെവലപ്പർമാരുടെ താൽപ്പര്യങ്ങക്ക് മുൻപിൽ സർക്കാർ സമൂഹങ്ങൾക്കും പരിസ്ഥിതിക്കും സുരക്ഷാ മാനദനങ്ങൾ അടിയറവാകുകയാണെന്നും പ്രതിഷേധകാർ ആരോപിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button