ഉരുൾപ്പൊട്ടലിനെ തുടർന്ന് പശ്ചിമബംഗാളിലെ ഡാർജിലിങ്ങിൽ പാലം തകർന്ന് ആറ് മരണം

കൊൽക്കത്ത : പശ്ചിമബംഗാളിലെ ഡാർജിലിങ്ങിൽ പാലം തകർന്ന് ആറ് മരണം. ഡാർജിലിങ് ജില്ലയിെൽ മിരിക്കിലാണ് സംഭവമുണ്ടായത്. ഉരുൾപ്പൊട്ടലിനെ തുടർന്നാണ് പാലം തകർന്നതെന്നാണ് റിപ്പോർട്ട്.
മിരിക്-കുർസേങ് തുടങ്ങിയ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുനന ദുദിയ ഇരുമ്പ് പാലമാണ് തകർന്നത്. ജില്ലാ ആസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രവുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായതെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് ദിവസങ്ങളായി കനത്ത മഴയുണ്ട്.
പശ്ചിമബംഗാളിൽ ഹിമാലയൻ മേഖലയിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനമുണ്ട്. തിങ്കളാഴ്ച രാവിലെ വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മേഖലയിൽ റെഡ് അലർട്ട് നൽകിയിട്ടുണ്ട്.
ഡാർജലിങ്, കാലിപോങഗ്, കൂച്ച് ബെഹാർ, ജൽപായ്ഗുരി, അലിപുരദുർ എന്നീ ജില്ലകളിൽ ഞായറാഴ്ച കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. പശ്ചിമബംഗാളിലെ മിക്ക ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്.