മാൾട്ടാ വാർത്തകൾ
മാൾട്ടയിലേക്ക് 1.5 മില്യൺ യൂറോ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഗ്രീക്ക് പൗരൻ അറസ്റ്റിൽ

മാൾട്ടയിലേക്ക് 1.5 മില്യൺ യൂറോ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഗ്രീക്ക് പൗരൻ അറസ്റ്റിൽ. സിസിലിയിൽ നിന്ന് മാൾട്ടയിലേക്ക് വന്ന വാഹനത്തിൽ 25 കിലോഗ്രാം കൊക്കെയ്ൻ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 37 വയസ്സുള്ള ഗ്രീക്ക് പൗരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്ത്.
വ്യാഴാഴ്ച വൈകുന്നേരം കാറ്റമരനിൽ നിന്ന് ഇറങ്ങുന്ന വാഹനങ്ങളുടെ പതിവ് പരിശോധനയ്ക്കിടെ ഒപ്പൽ കാർ ഓടിച്ചിരുന്ന പ്രതി പരിഭ്രാന്തനായി കാണപ്പെട്ടതായും പോലീസ് ഗാരേജിലേത്തിച്ചുള്ള കൂടുതൽ പരിശോധയിൽ കാറിന്റെ വശത്തുള്ള രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോഗ്രാം ഭാരമുള്ള 25 പാക്കറ്റ് കൊക്കെയ്ൻ കണ്ടെത്തിയതായും പോലീസ് പറഞ്ഞു. മജിസ്ട്രേറ്റ് ഫിലിപ്പ് ഗാലിയ ഫാറൂഗിയ കേസിൽ അന്വേഷണം ആരംഭിച്ചു. പോലീസ് അന്വേഷണം തുടരുകയാണ്.