അന്തർദേശീയം

ഫിലപ്പീൻസിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; 31 പേർ കൊല്ലപ്പെട്ടു

മനില : മധ്യ ഫിലപ്പീൻസിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 31 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ മരണസംഖ്യ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ശക്തമായ ഭൂചലനത്തെത്തുടർന്ന് വൈദ്യുതിയും ജലവിതരണവും തടസപ്പെട്ടു. സെബു പ്രവിശ്യയിലെ ബോഗോയിൽ നിന്ന് ഏകദേശം 19 കിലോമീറ്റർ വടക്കുകിഴക്കായിട്ടായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും അസ്ഫാൽറ്റിലും കോൺക്രീറ്റ് റോഡുകളിലും ആഴത്തിലുള്ള വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button