വേൾഡ് ട്രാവൽ & ടൂറിസം കൗൺസിൽ ഗ്ലോബൽ സമ്മിറ്റ് 2026ൻറെ ആതിഥേയരായി മാൾട്ട

വേൾഡ് ട്രാവൽ & ടൂറിസം കൗൺസിൽ ഗ്ലോബൽ സമ്മിറ്റ് 2026ൻറെ ആതിഥേയരായി മാൾട്ട തിരഞ്ഞെടുക്കപ്പെട്ടു. റോമിൽ ഈ വർഷത്തെ ഉച്ചകോടിയുടെ സമാപനത്തിലാണ് ടൂറിസം മന്ത്രി ഇയാൻ ബോർഗ് ഈ പ്രഖ്യാപനം നടത്തിയത്. മാൾട്ട ടൂറിസം അതോറിറ്റിയും വിദേശകാര്യ, ടൂറിസം മന്ത്രാലയവും ഒത്ത്ചേർന്നാണ് സമ്മിറ്റ് സംഘടിപ്പിക്കുക. വല്ലെറ്റയിൽ നടക്കുന്ന മൂന്ന് ദിവസത്തെ പരിപാടിയിൽ മന്ത്രിമാർ, മികച്ച വ്യവസായ നേതാക്കൾ, ഡെസ്റ്റിനേഷൻ മാനേജ്മെന്റ് ഓർഗനൈസേഷനുകൾ, അന്താരാഷ്ട്ര മാധ്യമങ്ങൾ എന്നിവർ പങ്കടുക്കും.
വേൾഡ് ട്രാവൽ & ടൂറിസം കൗൺസിൽ ഗ്ലോബൽ സമ്മിറ്റ് മാൾട്ടയെ ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുതുന്ന ഒരു ചരിത്ര നിമിഷമാണിതെന്ന് ടൂറിസം മന്ത്രി ഇയാൻ ബോർഗ് വിശേഷിപ്പിച്ചു. പ്രധാന ആഗോള കമ്പിനികളുമായി സഹകരിക്കുന്നതിനുള്ള വാതിൽ തുറക്കുന്നതിനൊപ്പം, മാൾട്ടയ്ക്ക് അതിന്റെ പൈതൃകം, നവീകരണം, ആതിഥ്യം എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു സവിശേഷ അവസരമാണ് ഉച്ചകോടിയെന്ന് മന്ത്രി ബോർഗ് പറഞ്ഞു. സുസ്ഥിരത, പ്രതിരോധശേഷി, സമൂഹാധിഷ്ഠിത ടൂറിസം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുക എന്നതാണ് മാൾട്ട ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉച്ചകോടി വല്ലെറ്റയുടെ സൗന്ദര്യവും സ്വഭാവവും വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള അസാധാരണ സാഹചര്യമാക്കി മാറ്റുമെന്ന് മന്ത്രി ബോർഗ് പറഞ്ഞു. ഉച്ചകോടി അന്താരാഷ്ട്ര ടൂറിസം രംഗത്ത് ഒരു പ്രധാന പങ്കാളിയായി മാൾട്ടയെ മാറ്റുമെന്നും സമ്പദ്വ്യവസ്ഥയ്ക്കും ജനങ്ങൾക്കും വലിയ നേട്ടങ്ങൾ ഉണ്ടാകുമെന്നും മാൾട്ട ടൂറിസം അതോറിറ്റി സിഇഒ കാർലോ മിക്കല്ലെഫ് പറഞ്ഞു.