മാൾട്ടാ വാർത്തകൾ
പാവകളെ കൊണ്ട് നിറഞ്ഞ് ഗോസോ ഗാർബിൻ ടൗൺ സ്ക്വയർ

പാവകളെ കൊണ്ട് നിറഞ്ഞ് ഗോസോ ഗാർബിൻ ടൗൺ സ്ക്വയർ. ഇന്നലെയാണ് ഗോസോ ഇന്റർനാഷണൽ പപ്പറ്റ് ഫെസ്റ്റിവലിൻറെ ഭാഗമായി കൈകൊണ്ട് നിർമ്മിച്ച വലിയ പാവകളെ കൊണ്ട് ടൗൺ സ്ക്വയർ നിറഞ്ഞത്ത്. കാഴ്ചക്കാരെ അത്ഭുതപ്പെട്ടുന്ന കരകൗശല വൈദഗ്ദ്ധ്യം, പ്രകടനങ്ങൾ കൊണ്ട് പാവകൾ ചത്വരത്തിൽ നിറഞ്ഞാടി. പാവകൾ ഈ വാരാന്ത്യത്തിൽ പ്രദേശത്തുടനീളം പരേഡ് ചെയ്യുകയും നൃത്തം ചെയ്യുകയും ചെയ്ത് ടൗൺ സ്ക്വയറിനെ വർണ്ണത്തിന്റെയും സർഗ്ഗാത്മകതയുടെയും വേദിയായി മാറ്റി. പുതിയ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ട്, 22 അടി ഉയരമുള്ള മാൾട്ട ദ്വീപുകളിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ പാവയായിരുന്നു പപ്പറ്റ് ഫെസ്റ്റിവലിലെ വലിയ ആകർഷണം. ഗർബ് ലോക്കൽ കൗൺസിലിൻറെ 22 അടി ഉയരത്തിൽ കൈകൊണ്ട് നിർമ്മിച്ച ഈ പാവയ്ക്ക് മാൾട്ട പപ്പറ്റ് ഫെസ്റ്റിവലിലെ വലിയ പാവ എന്ന റെക്കോർഡ് ലഭിച്ചു.