മാൾട്ടാ വാർത്തകൾ
ബർമാരാഡിൽ വമ്പൻ പുൽത്തകിടിയിൽ തീപിടുത്തം, ആർക്കും പരിക്കില്ല

ബർമാരാഡിൽ തീപിടുത്തം. ശനിയാഴ്ച രാവിലെ വലിയ പുൽത്തകിടിയിലുണ്ടായ തീ നിയന്ത്രണവിധേയമാക്കാൻ 1, 3, 11 സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ 70,000 ലിറ്റർ വെള്ളം ഉപയോഗിച്ചു. 8 അഗ്നിശമന ഉപകരണങ്ങളിലായി ആകെ 20 അഗ്നിശമന സേനാംഗങ്ങൾ രക്ഷാദൗത്യത്തിൽ പങ്കെടുത്തു. ആർക്കും പരിക്കില്ല.