ബാങ്കോങ് നഗരമധ്യത്തിലെ റോഡ് ഇടിഞ്ഞ് താഴ്ന്നു

ബാങ്കോങ് : ബാങ്കോങ് നഗരമധ്യത്തിലെ റോഡ് ഇടിഞ്ഞ് താഴ്ന്നു. ജല, യൂട്ടിലിറ്റി ലൈനുകൾ തടസ്സപ്പെട്ടു.ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സാംസെൻ റോഡിൽ വജിര ആശുപത്രിയുടെ തൊട്ടുമുന്നിലാണ് റോഡ് ഇടിഞ്ഞ് താഴ്ന്നത്ത്. ഏകദേശം 30 മീറ്റർ വരെ വീതിയും ഏകദേശം 50 മീറ്റർ ആഴത്തിലുമാണ് റോഡ് ഇടിഞ്ഞ് താഴ്ന്നത്ത്. റോഡിന്റെ ചില ഭാഗങ്ങൾ തകരുകയും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപ പ്രദേശത്തെ പോലീസ് സ്റ്റേഷൻ ഉൾപ്പെടെ കെട്ടിടങ്ങൾ അധികൃതർ ഒഴിപ്പിച്ചു. വജിര ആശുപത്രിയുടെ ഔട്ട്പേഷ്യന്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. സുരക്ഷ മുൻനിറുത്തി പ്രദേശത്ത് ഗതാഗത നിയന്ത്രണവും ബാങ്കോക്ക് നിവാസികൾ പ്രദേശത്ത് നിന്ന് വിട്ടുനിൽക്കാൻ അധികാരികൾ നിർദ്ദേശിച്ചു.
അപകട കാരണം നടന്നുകൊണ്ടിരിക്കുന്ന എംആർടി നിർമ്മാണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഈ നിർമ്മാണം റോഡിന് താഴെയുള്ള നിലം അസ്ഥിരമാക്കിയിരിക്കാമെന്നും മഴക്കാല കാലാവസ്ഥ സ്ഥിതി കൂടുതൽ അപകടകരമാക്കുമെന്നും, മഴമൂലം വെള്ളം അകത്തേക്ക് കയറുന്നത് തകർച്ച കൂടുതൽ വഷളാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.