ന്യൂയോർക്ക് സിറ്റിയിൽ പുതിയ നോർത്ത് അമേരിക്കൻ ഓഫീസ് തുറന്ന് എംടിഎ

ന്യൂയോർക്ക് സിറ്റിയിൽ പുതിയ നോർത്ത് അമേരിക്കൻ ഓഫീസ് തുറന്ന് മാൾട്ട ടൂറിസം അതോറിറ്റി (എംടിഎ). വെള്ളിയാഴ്ചയാണ് എംടിഎയുടെ പുതിയ ഓഫീസ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ-ടൂറിസം മന്ത്രിയുമായ ബോർഗ്യാൻ ഉദ്ഘാടനം ചെയ്തത്ത്.
മാൾട്ടയുടെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം വിപണികളിലൊന്നായ യുഎസിനോടുള്ള “ദീർഘകാല പ്രതിബദ്ധത”യെ ഓഫീസ് പ്രതിനിധീകരിക്കുന്നെന്ന് ഓഫീസ് ഉദ്ഘാടനം ചെയ്തത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യ-ടൂറിസം മന്ത്രിയുമായ ബോർഗ്യാൻ പറഞ്ഞു. ന്യൂയോർക്കിനും മാൾട്ടയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചതും എമ്മി അവാർഡ് ജേതാവായ പത്രപ്രവർത്തകൻ പീറ്റർ ഗ്രീൻബെർഗിന്റെ ഡോക്യുമെന്ററി ഹിഡൻ മാൾട്ടയുടെ പ്രീമിയറും ഈ ആഴ്ച മാത്രം ഉണ്ടായ യുഎസിൽ മാൾട്ടയ്ക്ക് രണ്ട് പ്രധാന നാഴികക്കല്ലുകളാണെന്നും ബോർഗ്യാൻ പറഞ്ഞു.
പുതിയ ഓഫീസ് എംടിഎയുടെ 11 വർഷത്തെ വടക്കേ അമേരിക്കയിലെ പ്രവർത്തനത്തിന്റെ ഒരു “പ്രധാന നാഴികക്കല്ല്” ആണെന്ന് എംടിഎ സിഇഒ കാർലോ മിക്കല്ലെഫ് പറഞ്ഞു. പുതിയ ഓഫീസ് മാൾട്ടയ്ക്കും പ്രദേശത്തിന്റെ യാത്രാ വിപണിക്കും ഇടയിലുള്ള ഒരു പാലമായി ഈ സ്ഥലം പ്രവർത്തിക്കുമെന്ന് എംടിഎയുടെ നോർത്ത് അമേരിക്ക പ്രതിനിധി മിഷേൽ ബട്ടിഗീഗ് പറഞ്ഞു.
ഇതോടുകൂടി മാൾട്ട അറ്റ്ലാന്റിക്കിലുടനീളം ടുറിസം മേഖലയിലുള്ള സാന്നിധ്യം ഔദ്യോഗികമായി ശക്തിപ്പെടുത്തി. ഈ ഓഫീസ് മാൻഹട്ടനിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള മാൾട്ടയുടെ സ്ഥിരം ദൗത്യത്തിനുള്ള ഓഫീസ് പ്രവർത്തിക്കുയും യുഎസ് യാത്രാ, വ്യവസായം, മാധ്യമങ്ങൾ, പങ്കാളികൾ എന്നിവരുമായി നേരിട്ട് ബന്ധപ്പെടുന്നതിന് എംടിഎക്ക് ഒരു സ്ഥിരം അടിത്തറ നൽകുകയും ചെയ്യും. ദ്വീപുകളുടെ ചരിത്രത്തെയും സംസ്കാരത്തെയും നിലനിർത്തി ടൂറിസത്തെ ആകർഷിക്കുക എന്നതാണ് മാൾട്ടയുടെ പുതിയ ടൂറിസം തന്ത്രത്തിന്റെ ലക്ഷ്യം