കേരളം
നിയമസഭയിൽ സംസാരിക്കുന്നതിനിടെ മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം : നിയമസഭയിലെ ചോദ്യോത്തര വേളയിൽ സംസാരിക്കുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം. രക്ത സമ്മർദത്തിൽ വ്യതിയാനമുണ്ടാവുകയായിരുന്നു. ഇതേത്തുടർന്ന് മന്ത്രിയെ പരിശോധനയ്ക്കു വേണ്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റു പ്രശ്നങ്ങളില്ലെന്നാണ് മന്ത്രിയുടെ ഓഫിസ് അറിയിച്ചത്.