മാൾട്ടാ വാർത്തകൾ

മാൾട്ട ഫുട്ബോളിന് പുതിയ ആസ്ഥാന മന്ദിരം

മാൾട്ട ഫുട്ബോളിന് പുതിയ ആസ്ഥാന മന്ദിരം. ഇന്നലെ വൈകുന്നേരം പ്രധാനമന്ത്രി റോബർട്ട് അബേല @robertabela.mt നാഷണൽ ഫുട്ബോൾ സെന്റർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. യുവേഫയുടെ പ്രാക്ടീസ് മാനദണ്ഡങ്ങൾക്കനുസൃതമായി നിർമ്മിച്ച ഈ പദ്ധതിക്ക് നാഷണൽ സോഷ്യൽ ഡെവലപ്‌മെന്റ് ഫണ്ട് (NDSF) വഴിയും മാൾട്ട ഡെവലപ്‌മെന്റ് ബാങ്കിൽ (MDB) നിന്നുള്ള വായ്പ ഉപയോഗിച്ചുമാണ് ധനസഹായം ലഭിച്ചത്. എല്ലാ ദേശീയ ടീമുകളുടെയും സാങ്കേതിക-ലോജിസ്റ്റിക്കൽ കേന്ദ്രമായും അന്താരാഷ്ട്ര യൂത്ത് ടൂർണമെന്റുകൾ നടത്തുന്നതിനും ഇത് രൂപകൽപ്പന ചെയ്തിട്ടുണ്ട്.

ഒരു കാറ്റഗറി 1 സ്റ്റേഡിയം, സ്പോർട്സ് സയൻസ് ലാബുകൾ, ഒരു ഫിസിയോതെറാപ്പി ക്ലിനിക്, ഒരു ജിം, വീണ്ടെടുക്കൽ മേഖലകൾ, മീറ്റിംഗ്, ലെക്ചർ റൂമുകൾ, ആധുനിക അഡ്മിൻ ഇടങ്ങൾ എന്നിവ അടങ്ങിയതാണ് നാഷണൽ ഫുട്ബോൾ സെന്റർ . 1980 കളിൽ നാഷണൽ സ്റ്റേഡിയം തുറന്നതും ഒരു പ്രധാന യൂറോപ്യൻ മത്സരത്തിന്റെ ലീഗ് ഘട്ടത്തിലെത്തുന്ന ആദ്യത്തെ മാൾട്ടീസ് ക്ലബ്ബായി മാറിയ ഹാംറൂൺ സ്പാർട്ടൻസിന്റെ ചരിത്രപരമായ കുതിപ്പും പോലെ മാൾട്ടീസ് ഫുട്ബോളിലെ പ്രധാന നാഴികക്കല്ലിലൊന്നായി ഇതും മാറുമെന്നാണ് പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചത്. ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്ഫെന്റിനോ, യുവേഫ വൈസ് പ്രസിഡന്റ് ജോസഫ് മുള്ളർ ക്രിസ്ത്യൻ, ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസങ്ങളായ ഫാബിയോ കന്നവാരോ, കൃസ്ത്യൻ വിയേരി, മാൾട്ട ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജോൺ വാസലോ തുടങ്ങിയവർ ഉദ്ഘാടന വേദിയിൽ അണിനിരന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button