ദേശീയം

ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പില്‍ ഡൗണ്‍ലോഡ് ചെയ്യാം

ന്യൂഡല്‍ഹി : ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനായി ഇനിമുതല്‍ UIDAI പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യേണ്ടതില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചാറ്റ്‌ബോട്ട് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം കഴിയും. ഇതിനായി വാട്‌സ്ആപ്പിലെ MyGov Helpdesk എന്ന് ചാറ്റ്‌ബോട്ട് ഉപയോഗിക്കാം.

ബാങ്കിങ്, സര്‍ക്കാര്‍ സേവനങ്ങള്‍, ഫോണ്‍ കണക്ഷനുകള്‍ തുടങ്ങി എല്ലാ ആശ്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പലപ്പോഴും, പെട്ടെന്ന് ആധാര്‍ ആവശ്യമായി വരുമ്പോള്‍ പ്രിന്റൗട്ടോ ഡിജിറ്റല്‍ പകര്‍പ്പോ കൈവശം ഉണ്ടാകാറില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് വാട്സ്ആപ്പ് വഴി നേരിട്ട് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.

DigiLocker-മായി ബന്ധിപ്പിച്ചിരിക്കുന്ന MyGov Helpdesk ചാറ്റ്‌ബോട്ട് ഉപയോഗിച്ച്, ആര്‍ക്കും ആധാര്‍ കാര്‍ഡിന്റെ PDF പതിപ്പ് മിനിറ്റുകള്‍ക്കുള്ളില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. പുതിയ സംവിധാനം സുരക്ഷിതവും ലളിതവുമാണ്. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന OTP വഴിയാണ് സേവനം ലഭിക്കുക.

വാട്സ്ആപ്പ് വഴി ആധാര്‍ കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം

1) നിങ്ങളുടെ ഫോണില്‍ MyGov Helpdesk WhatsApp നമ്പര്‍ +91-9013151515 സേവ് ചെയ്യുക.

2) വാട്സ്ആപ്പ് തുറന്ന് ഈ നമ്പറിലേക്ക് ‘Hi’ അല്ലെങ്കില്‍ ‘Namaste’ എന്ന് അയക്കുക.

3 ) ചാറ്റ്‌ബോട്ട് ഓപ്ഷനുകള്‍ നല്‍കുമ്പോള്‍ ‘DigiLocker Services’ തെരഞ്ഞെടുക്കുക.

4 ) നിങ്ങള്‍ക്ക് DigiLocker അക്കൗണ്ട് ഇല്ലെങ്കില്‍, DigiLocker വെബ്സൈറ്റോ ആപ്പോ ഉപയോഗിച്ച് അക്കൗണ്ട് എടുക്കുക, ഈ അക്കൗണ്ട് നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്തിരിക്കണം

5) ചാറ്റ്‌ബോട്ട് ആവശ്യപ്പെടുന്ന 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക നിങ്ങളുടെ ആധാറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒരു OTP ലഭിക്കും.

6) സ്ഥിരീകരണത്തിനായി WhatsApp ചാറ്റില്‍ ഈ OTP നല്‍കുക. തുടര്‍ന്ന് ഡിജിലോക്കറില്‍ സ്‌റ്റോര്‍ ചെയ്തിരിക്കുന്ന രേഖകളുടെ ലിസ്റ്റ് നിങ്ങള്‍ കാണാം.

7) ലിസ്റ്റില്‍ നിന്ന് ‘ആധാര്‍ കാര്‍ഡ്’ തെരഞ്ഞെടുക്കുക, തുടര്‍ന്ന് ആധാര്‍ കാര്‍ഡ് ചാറ്റില്‍ പിഡിഎഫ് ഫയലായി കാണാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button