കേരളം
നിലമേൽ വട്ടപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ് 20 കുട്ടികൾക്കു പരുക്ക്

തിരുവനന്തപുരം : നിലമേൽ വട്ടപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ് 20 കുട്ടികൾക്കു പരുക്കേറ്റു. കിളിമാനൂർ പാപ്പാല വിദ്യാജോതി സ്കൂളിന്റെ ബസാണു മറിഞ്ഞത്. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. ആരുടെയും നില ഗുരുതരമല്ല. വട്ടപ്പാറയിൽ കയറ്റം കയറുന്നതിനിടെ ബസ് പിന്നോട്ട് ഉരുണ്ട് താഴ്ച്ചയിലേക്കു മറിയുകയായിരുന്നു. പരുക്കേറ്റവരിൽ രണ്ടു കുട്ടികളെയും ബസ് ഡ്രൈവറെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപ്രതിയിലേക്കു മാറ്റി. മറ്റുള്ള വിദ്യാർഥികൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും നിലമേൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലുമായി ചികിത്സ തേടിയിട്ടുണ്ട്.