കേരളം
ഈരാറ്റുപേട്ടയിൽ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കോട്ടയം : ഈരാറ്റുപേട്ടയിൽ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് യുവാവിന് ദാരുണാന്ത്യം. പൂഞ്ഞാർ പനച്ചികപ്പാറ മറ്റക്കാട്ട് ഓമനക്കുട്ടന്‍റെ മകൻ അഭിജിത് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം.
നിയന്ത്രണം വിട്ട ബൈക്ക് എതിർവശത്തുളള കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തെ തുടർന്ന് അഭിജിതിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.