മാൾട്ടാ വാർത്തകൾ
മാൾട്ട വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച ഗാംബിയൻ പൗരൻ അറസ്റ്റിൽ

മാൾട്ട അന്താരാഷ്ട്ര വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച 44 കാരനായ ഗാംബിയൻ പൗരൻ അറസ്റ്റിൽ. 100,000 യൂറോ വില വരുന്ന10 കിലോ കഞ്ചാവ് പിടികൂടിയത്ത്. ഓഗസ്റ്റ് 30 ന് ലിസ്ബണിൽ നിന്നുള്ള വിമാനത്തിലാണ് ഈ വ്യക്തി മാൾട്ടയിൽ എത്തിയത്ത്. വിമാനത്താവളത്തിൽ നിന്ന് ലഗേജ് എടുക്കാതെ പോയ ആളെക്കുറിച്ച് ആരംഭിച്ച അന്വേഷണത്തിനൊടുവിൽ ആണ് അറസ്റ്റ്. ഇയാളുടെ ബാഗേജ് പരിശോധിച്ചപ്പോൾ 40 പാക്കറ്റ് കഞ്ചാവ് അധികൃതർ കണ്ടെത്തി. ദിവസങ്ങൾ നീണ്ട അന്വേഷണങ്ങൾക്ക് ഒടുവിൽ പ്രതിയെ തിരിച്ചറിയുകയും ഹാസ്-സാബ്ബാറിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തായി പോലീസ് പറഞ്ഞു.