യൂറോപ്യൻ യൂണിയൻ വാർത്തകൾ
യുകെയിൽ സിഖ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ലണ്ടൻ : യുകെയിൽ സിഖ് യുവതി കൂട്ടബലാത്സംഗത്തിനിരയായി. രണ്ട് പേർ ചേർന്ന് യുവതിയെ വംശീയ അധിക്ഷേപം നടത്തുകയും കൂട്ടബലാത്സം ചെയ്യുകയായിരുന്നു.
തദ്ദേശിയരായ യുവാക്കളാണ് 20 കാരിയെ ബലാത്സംഗെ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. യുവതിയോടെ രാജ്യത്തേക്ക് മടങ്ങാൻ ആവശ്യപ്പെട്ടതായും വിവരമുണ്ട്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ഫോറൻസിക് പരിശോധന നടത്തുകയും ചെയ്തു. ഈ സംഭവം പ്രദേശത്തെ സിഖ് സമൂഹത്തിനെ പ്രതിഷേധത്തിന് കാരണമായി. വംശീയലക്ഷ്യത്തോടെയുള്ള ആക്രമണം എന്ന നിലയ്ക്കാണ് അവര്‍ സംഭവത്തെ നോക്കിക്കാണുന്നത്.