അന്തർദേശീയം
ഐഫോൺ 17നിൽ പുതുമകൾ ഇല്ല; ഓഹരി വില 3.48% ഇടിഞ്ഞ് ആപ്പിൾ

ഐഫോൺ 17 പുറത്തിറക്കിയതിന് പിന്നാലെ ആപ്പിൾ കമ്പനിയുടെ ഓഹരി വില 3.48% ഇടിഞ്ഞു. ഇതിന്റെ ഫലമായി, കമ്പനി ഏകദേശം 108 ബില്യൺ ഡോളർ (ഏകദേശം 9 ലക്ഷം കോടി രൂപ) വിപണി മൂല്യം ഒരു ദിവസത്തിനുള്ളിൽ തന്നെ നഷ്ടപ്പെടുത്തി.
ഐഫോൺ 17-ൽ വലിയ പുതുമകൾ ഒന്നും ഇല്ലെന്ന നിക്ഷേപകരുടെ നിരാശയാണ് ഓഹരി വില ഇടിയാൻ കാരണമായത്. ആപ്പിൾയുടെ ഭാവി വളർച്ചയെക്കുറിച്ച് വിപണി വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ആപ്പിൾ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ്, ഐഫോൺ എയർ, ആപ്പിൾ എയർപോഡ്സ് പ്രോ 3, ആപ്പിൾ വാച്ച് അൾട്രാ 3, ആപ്പിൾ വാച്ച് സീരീസ് 11, പുതിയ ആപ്പിൾ വാച്ച് എസ്ഇ3 എന്നിവയാണ് ആപ്പിൾ പുറത്തിറക്കിയത്ത്.
അമേരിക്കൻ വിപണിയിലെ ഐഫോൺ 17 സീരീസിന്റെ വിലകൾ ഐഫോൺ 17ന് 799 ഡോളറും, ഐഫോൺ 17ന് 899 ഡോളറും, ഐഫോൺ 17 പ്രോയ്ക്ക് 1099 ഡോളറും,ഐഫോൺ 17 പ്രോ മാക്സിന് 1199 ഡോളറും ആണ് വില.