മാൾട്ടാ വാർത്തകൾ
നിയമവിരുദ്ധ താമസകാരെ കണ്ടെത്തുനത്തിനായി മാൾട്ടയിലുടനീളം വിവിധ സ്ഥലങ്ങളിൽ പരിശോധന

നിയമവിരുദ്ധ താമസകാരെ കണ്ടെത്തുനത്തിനായി മാൾട്ടയിലുടനീളം വിവിധ സ്ഥലങ്ങളിൽ പരിശോധന. ഇന്നലെ രാവിലെ മാർസ, സെന്റ് ജൂലിയൻസ്, ഗ്സിറ, ടാസ്-സ്ലീമ എന്നിവിടങ്ങളിലെ പൊതുസ്ഥലങ്ങളിലാണ് പരിശോധന നടന്നത്ത്. ഏജൻസി ഫോർ ഡിറ്റൻഷൻ സർവീസസിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പോലീസാണ് പതിവ് പരിശോധനകൾ നടത്തിയത്. പരിശോധനകളിൽ 28 പേർ അറസ്റ്റിലായി. ഇവരിൽ 13 പേർ മാൾട്ടയിൽ നിയമവിരുദ്ധമായി താമസിക്കുന്നവരും15 പേർ അലഞ്ഞുതിരിയൽ, പണത്തിനായി യാചിക്കൽ എന്നിവയുമായി ബന്ധപ്പെട്ടാണ് അറസ്റ്റിലായത്ത്.