മാൾട്ടാ വാർത്തകൾ
മോഷണ കേസ് പ്രതിയെ അറസ്റ്റ് ചെയ്ത് മാൾട്ട പോലീസ്

വീടുകളിൽ നിരവധി മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്ത് മാൾട്ട പോലീസ്. 38 വയസ്സുള്ള ജോർജിയൻ പൗരനെ അറസ്റ്റ്ചെയ്തത്. വിശദമായ അന്വേഷണത്തിൽ പ്രതിക്ക് കുറഞ്ഞത് പത്ത് കേസുകളിലെങ്കിലും പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി. സ്ലീമ, ടാ ‘എക്സ്ബീക്സ്, എംസിഡ എന്നിവിടങ്ങളിൽ 6 കവർച്ചകളും സ്ലീമ, ഗ്ഷിറ, ബിർകിർകര എന്നിവിടങ്ങളിൽ 4 കവർച്ച ശ്രമങ്ങളും പ്രതി നടത്തിയതായി പോലീസ് സ്ഥിരീകരിച്ചു. അന്വേഷണം തുടരുയാണെന്നും പ്രതിയെ വരും ദിവസങ്ങളിൽ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.