മാൾട്ടാ വാർത്തകൾ

മാർസസ്കല തുറമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി; രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി സിപിഡി

മാർസസ്കല തുറമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി. രണ്ട് മത്സ്യത്തൊഴിലാളികളെ സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് തുറമുഖത്തിനടൂത്ത് മത്സ്യബന്ധന ബോട്ട് മുങ്ങുകയാണെന്ന് സന്ദേശം ലഭിച്ചതിനെത്തുടർന്ന് സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ഫയർ സ്റ്റേഷൻ 5 ലെ രക്ഷാപ്രവർത്തകരാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത്ത്. കപ്പലിലുണ്ടായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി CPD RHIB ഡെൽറ്റ 1 കപ്പലിൽ എത്തിച്ചു.

രക്ഷാപ്രവർത്തനത്തിലെ സഹാത്തിന് മേറ്റർ ഡീ ആശുപത്രി അടിയന്തര വിഭാഗത്തിനും മാൾട്ട പോലീസ് സേനയ്ക്കും സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button