കേരളം
ഭക്ഷ്യപായ്ക്കറ്റുകളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ നാലു കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി : നെടുമ്പാശ്ശേരിയില്‍ കസ്റ്റംസിന്റെ വന്‍ ലഹരി വേട്ട. ഓണം ലക്ഷ്യമിട്ട് എത്തിച്ച നാലു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തൃശൂര്‍ പൊറത്തിശ്ശേരി സ്വദേശി സെബി പിടിയിലായി.
മലേഷ്യയില്‍ നിന്നും ഭക്ഷ്യപായ്ക്കറ്റുകളില്‍ ഒളിപ്പിച്ചാണ് ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഓണം ലക്ഷ്യമിട്ട് കൊച്ചി വഴി വന്‍തോതില്‍ ലഹരി കടത്താന്‍ സാധ്യതയുള്ളതായി കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസും എക്‌സൈസും കേന്ദ്ര ഏജന്‍സികളും പരിശോധന കര്‍ശനമാക്കുകയും ചെയ്തിരുന്നു. ഈ പരിശോധനകളുടെ തുടര്‍ച്ചയായിട്ടാണ് പുലര്‍ച്ചെ മലേഷ്യയില്‍ നിന്നെത്തിയ ഭക്ഷ്യപായ്ക്കറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച കഞ്ചാവ് പിടികൂടുന്നത്.