ഉത്തർപ്രദേശിൽ അമിത വേഗതയിൽ എത്തിയ കണ്ടെയ്നർ ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം; 8 മരണം ,43 പേർക്ക് പരുക്ക്

അലിഗഡ് : ഉത്തർപ്രദേശിൽ വാഹനാപകടം. 8 മരണം , 43 പേർക്ക് പരുക്കേറ്റു. ട്രാക്ടർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്. അലിഗഡ് അതിർത്തിയിലെ എൻഎച്ച് 34 ൽ ഇന്ന് പുലർച്ചെ 2:15 ഓടെ അപകടം നടന്നത്ത്. കസ്കഞ്ചിൽ നിന്ന് രാജസ്ഥാനിലെ ഗോഗമേഡിയിലേക്ക് പോവുകയായിരുന്നു ട്രാക്ടർ ആണ് അപകടത്തിൽപ്പെട്ടത്. ട്രാക്ടറിൽ ഏകദേശം 60-61 പേർ യാത്ര ചെയ്യുകയായിരുന്നു. പിന്നിൽ നിന്ന് വന്ന കണ്ടെയ്നർ അതിവേഗത്തിൽ ഇടിച്ചതിനെ തുടർന്ന് ട്രാക്ടർ മറിഞ്ഞാണ് അപകടം ഉണ്ടായത്ത്. നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരു കുട്ടിയും രണ്ട് സ്ത്രീകളും അപകടത്തിൽപ്പെട്ടു. 8 പേർ മരിച്ചു. 45 പേർ നിലവിൽ ചികിത്സയിലാണ്, 3 പേർ ഒഴികെയുള്ളവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. മൂന്ന് പേർ ഇപ്പോൾ വെന്റിലേറ്ററിലാണ്.
അമിത വേഗതയിൽ എത്തിയ കണ്ടെയ്നർ ട്രക്കിലേക്ക് ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് ഉത്തർപ്രദേശ് പൊലീസ് പറയുന്നു. ട്രക്ക് കസ്റ്റഡിയിലെടുത്തുവെന്നും ഉത്തർപ്രദേശ് ബുലന്ദ്ഷഹർ എസ്എസ്പി ദിനേശ് കുമാർ സിംഗ് പറഞ്ഞു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.