മൈക്രോസോഫ്റ്റ് കാമ്പസിൽ അതിക്രമിച്ചു കടന്നു ചുവന്ന പെയിന്റൊഴിച്ചു; 18 പേർ അറസ്റ്റിൽ

ന്യൂയോർക്ക് : വിവിധ കുറ്റങ്ങൾ ചുമത്തി മൈക്രോസോഫ്റ്റ് കാമ്പസിൽ നിന്ന് 18 പേരെ അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 20നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ദ റെഡ്മോണ്ട് പൊലീസ് ഡിപാർട്മെന്റ് എക്സിൽ കുറിച്ചു. ”മൈക്രോസോഫ്റ്റ് കാമ്പസിൽ പ്രതിഷേധം നടത്തിയ 18 പേരെയാണ് വിവിധ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തത്. പ്രതിഷേധം നടക്കുമ്പോൾ റെഡ്മോണ്ട് പൊലീസ് കാമ്പസിലുണ്ടായിരുന്നു. ആഗസ്റ്റ് 20ന് ഉച്ചക്ക് 12.15 ഒരു കൂട്ടം ആളുകൾ മൈക്രോസോഫ്റ്റിന്റെ കാമ്പസിലെത്തി പ്രതിഷേധിക്കുകയായിരുന്നു”-എന്നാണ് പൊലീസ് എക്സിൽ കുറിച്ചത്.
പൊലീസ് പ്രതിഷേധക്കാരെ നേരിടാൻ ശ്രമിച്ചപ്പോൾ അവർ അക്രമാസക്തരായി. കുറച്ചു പേർ മൈക്രോസോഫ്റ്റിന്റെ സൈൻ ബോർഡിന് മുകളിലും നിലത്തും ചുവന്ന പെയിന്റൊഴിക്കുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.
തുടർന്നാണ് വിവിധ കുറ്റങ്ങൾ ചുമത്തി 18 പേരെ കസ്റ്റഡിയിലെടുത്തത്. കാമ്പസിൽ അതിക്രമിച്ചു കടന്നതിനും ചുവന്ന മഷിയൊഴിച്ചതിനും സംഭവത്തിൽ ആർക്കും പരിക്കില്ല. പ്രതിഷേധത്തിന്റെ ചിത്രങ്ങളും പൊലീസ് എക്സിൽ പങ്കുവെച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ സൈൻ ബോർഡിലും നിലത്തും ചുവന്ന മഷിയൊഴിച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.