Oscars 2022: മികച്ച നടൻ വിൽസ്മിത്ത്, ജെസീക്ക ചസ്റ്റൻ മികച്ച നടി,
തൊണ്ണൂറ്റി നാലാമത് ഓസ്കര് പുരസ്കാര വേദിയില്‍ നാടകീയ രംഗങ്ങള്‍. വേദിയില്‍ അവതാരകന്റെ മുഖത്തടിച്ച് നടന് വില്‍ സ്മിത്ത്.
മികച്ച നടനുള്ള ഓസ്കർ പുരസ്കാരം സ്വന്തമാക്കി വിൽ സ്മിത്ത്. കിംഗ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്. പുരസ്കാര വേദിയിൽ വച്ച് വിൽ സ്മിത്ത് അവതാരകന്റെ മുഖത്തടിച്ചു. ഭാര്യയെ കളിയാക്കിയതാണ് താരത്തെ പ്രകോപിപ്പിച്ചത്.
അവതാരകന് ക്രിസ് റോക്കിന്റെ മുഖത്തടിച്ചതില്‍ മാപ്പ് പറഞ്ഞ് വില്‍ സ്മിത്ത്.ഭാര്യ ജാഡ പിങ്കെറ്റ് സ്മിത്തിനെക്കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരാമര്‍ശമാണ് വില്‍ സ്മിത്തിനെ ദേഷ്യം പിടിപ്പിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ തന്റെ വൈകാരിക പ്രസംഗത്തില്‍, കണ്ണീരോടെ വില്‍ സ്മിത്ത് ക്ഷമാപണം നടത്തി. ക്രിസ് റോക്കിനോട് നേരിട്ട് അല്ലെങ്കിലും എനിക്ക് അക്കാദമിയോട് മാപ്പ് പറയണം. എന്റെ എല്ലാ നോമിനികളോടും ഞാന്‍ മാപ്പ് പറയണം അദ്ദേഹം പറഞ്ഞു.
ജെസീക്ക ചസ്റ്റൻ മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരം നേടി. ദ ഐയ്സ് ഓഫ് ടമ്മി ഫായേ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ജെസീക്ക ചസ്റ്റൻ പുരസ്കാരം നേടിയത്.
മികച്ച സംവിധായകനുള്ള ഓസ്കർ പുരസ്കാരം ജെയ്ൻ കാംപിയോൺ നേടി. ദ പവർ ഓഫ് ഡോഗ് എന്ന ചിത്രത്തിനാണ് ജെയ്ൻ കാംപിയോണിന് പുരസ്കാരം ലഭിച്ചത്. മികച്ച തിരക്കഥയ്ക്കുള്ള ഓസ്കർ പുരസ്കാരം കെന്നെത്ത് ബ്രനാഗ് സ്വന്തമാക്കി. ബെൽഫാസ്റ്റിന്റെ രചനയ്ക്കാണ് ബ്രനാഗിന് പുരസ്കാരം ലഭിച്ചത്.
മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്കർ എൻകാന്റോ നേടി. ആറ് പുരസ്കാരങ്ങൾ നേടി ഡ്യൂൺ ആണ് കൂടുതൽ ഓസ്കർ നേടിയിരിക്കുന്നത്. എഡിറ്റിങ്, ഒറിജിനൽ സ്കോർ, ശബ്ദലേഖനം, ഛായാഗ്രഹണം, പ്രൊഡക്ഷൻ ഡിസൈൻ, വിഷ്വൽ എഫക്ട് എന്നിവയ്ക്കാണ് ഡ്യൂൺ പുരസ്കാരങ്ങൾ നേടിയത്.