കേരളം
തിരുവനന്തപുരത്ത് സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി; മൂന്ന് പേര്‍ക്ക് പരിക്ക്

തിരുവന്തപുരം : സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ച് കയറി അപകടം. തിരുവനന്തപുരം സ്പെന്‍സര്‍ ജങ്ഷനിലാണ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന കാശിനാഥന് എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്.
ബസ് ഡിവൈഡറില്‍ ഇടിച്ച് കയറുകയും സമീപത്ത് സ്ഥാപിച്ചിരുന്ന തെരുവ് വിളക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബസ് ഓടിച്ചിരുന്ന പ്രമോദിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെയാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് പൊലീസ് നല്കുന്ന വിവരം.
അപകടത്തില്‍ പ്രമോദിനും രണ്ട് യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. മൂന്ന് പേരെയും തീരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.