കേരളം
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ആനയൂട്ടിനെത്തിയ ആനയിടഞ്ഞു

തൃശൂര്‍ : ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആനയൂട്ടിന് എത്തിയ ആന ഇടഞ്ഞു. ഞായറാഴ്ച്ച രാവിലെയാണ് സംഭവം. പതിനൊന്ന് ആനകള്‍ ആണ് ആനയൂട്ടിന് എത്തിയത്.
ആനയൂട്ട് കഴിഞ്ഞ് മടങ്ങുന്നതിനിടെ കൊട്ടിലായ്ക്കാല്‍ ക്ഷേത്ര നടയില്‍ തൊഴുന്നതിനിടെയാണ് കൊളക്കാടന്‍ കുട്ടിശങ്കരന് എന്ന ആന അമ്പാടി മഹാദേവന് എന്ന ആനയെ കുത്താന്‍ ശ്രമിച്ചത്.
പെട്ടെന്ന് തന്നെ മറ്റ് ആനകളെ സ്ഥലത്ത് നിന്നും മാറ്റി. ആര്‍ക്കും ഗുരുതര പരിക്ക് റിപ്പോര്‍ട്ട് ചെയ്തതിട്ടില്ല. ആനയെ പാപ്പാന്മാര് തളച്ചു.