കേരളം
കോഴിക്കോട് എടിഎമ്മിൽ കവർച്ചാശ്രമം; ആസാം സ്വദേശി പിടിയിൽ

കോഴിക്കോട് : ചാത്തമംഗലം കളൻതോട് എസ്ബിഐ എടിഎമ്മിൽ കവർച്ചാ ശ്രമം. സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ക്കാന്‍ ശ്രമിച്ച ആസാം സ്വദേശി ബാബുൽ (25) ആണ് പിടിയിലായത്.
ചൊവ്വാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. പൊലീസിന്‍റെ നൈറ്റ് പെട്രോളിംഗ് സംഘമാണ് ഇയാളെ. ഷട്ടറുകളുടെ പൂട്ട് തുറന്നതായി കണ്ട് പരിശോധന നടത്തിയതോടെ കൗണ്ടറിന് അകത്തുനിന്നും പ്രതി പിടിയിലാവുകയായിരുന്നു. നിലവിൽ എടിഎമ്മിൽ നിന്നും പണം നഷ്ടമായില്ലെന്നാണ് പ്രാഥമിക നിഗമനം.