കേരളം

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം; പ്രമോദിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കുയ്യാലി പുഴയിൽ കണ്ടെത്തി

കോഴിക്കോട് : തടമ്പാട്ടുതാഴത്ത് സഹോദരിമാരുടെ കൊലപാതകക്കേസിലെ പ്രതി പ്രമോദിന്‍റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. തലശ്ശേരി കുയ്യാലി പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട ശ്രീജയ, പുഷ്പലളിത എന്നിവരുടെ ഇളയ സഹോദരനാണ് പ്രമോദ്. കൊലപാതകത്തിന് ശേഷം ശനിയാഴ്ച പുലർച്ചെ പ്രമോദ് നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രമോദിനായി പൊലീസ് കഴിഞ്ഞ ദിവസം പൊലീസ് ലുക്കൗട്ട്‌ നോട്ടീസ് ഇറക്കിയിരുന്നു.

സഹോദരിമാർ മരിച്ചെന്ന് ബന്ധുക്കളെ വിളിച്ച് അറിയിച്ച ശേഷം പ്രമോദ് ഒളിവില്‍ പോകുകയായിരുന്നു. ഏറ്റവും ഒടുവിൽ ടവർ ലൊക്കേഷൻ കണ്ടത് ഫറോക്കിൽ ആയിരുന്നു. ഇവർ മൂന്നുപേരും തമ്മിൽ മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് അയൽവാസികൾ പറയുന്നത്.

ചേവായൂരില്‍ വീട്ടിനുള്ളിലാണ് ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാരില്‍ ഒരാള്‍ മരിച്ചു എന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോള്‍ രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button