മാൾട്ടാ വാർത്തകൾ
ബിർകിർക്കര വാഹനാപകടം : നേപ്പാളി സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ഫണ്ട് ശേഖരണം

ബിർകിർക്കരയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട നേപ്പാളി സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി നോൺ-റസിഡന്റ് നേപ്പാളി അസോസിയേഷൻ (NRNA) ഫണ്ട് ശേഖരണംനടത്തുന്നു. ഫുഡ് കൊറിയറായി ജോലി ചെയ്തിരുന്ന 42 കാരനായ ഖിം ബഹാദൂർ പുണിനായുള്ള ഫണ്ട് ശേഖരണം ഇപ്പോൾ €12,199 സമാഹരിച്ചു. പണിന്റെ തൊഴിലുടമ നൽകുന്ന അധിക സഹായത്തോടെ, ശവസംസ്കാരത്തിനും സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുമുള്ള ചെലവുകൾക്കായി ഫണ്ട് ഉപയോഗിക്കും.
മാൾട്ടീസ് പൊതുജനങ്ങൾക്കും നേപ്പാളി സമൂഹത്തിനും നൽകിയ ഉദാരതയ്ക്ക് NRNA പ്രസിഡന്റ് റെംസ് ഖനാൽ നന്ദി പറഞ്ഞു.
മൂന്ന് വർഷത്തിലേറെയായി മാൾട്ടയിൽ താമസിക്കുന്ന മൂന്ന് കുട്ടികളുടെ പിതാവായ പുൻ, ഞായറാഴ്ച പുലർച്ചെയാണ് ബൈക്കിൽ കാറിടിച്ച് കൊല്ലപ്പെട്ടത്. ഈ കേസിൽ കാർ ഡ്രൈവറായ പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.