അന്തർദേശീയം
ടെക്സസിൽ വെടിവയ്പ്പ് : മൂന്നുപേർ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ

വാഷിംഗ്ടൺ ഡിസി : അമേരിക്കയിലെ ടെക്സസിൽ വെടിവയ്പ്പ്. മൂന്നുപേർ കൊല്ലപ്പെട്ടു. ടാർഗെറ്റ് സ്റ്റോറിന്റെ പാർക്കിംഗ് സ്ഥലത്താണ് വെടിവയ്പ്പുണ്ടായത്.
പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ കാർ മോഷ്ടിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സൗത്ത് ഓസ്റ്റിനിൽ വച്ച് പോലീസ് സാഹസികമായാണ് പിടികൂടിയത്.
30 വയസ് പ്രായമുള്ള ആളാണ് പിടിയിലായതെന്നും ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയമുണ്ടെന്നും ഓസ്റ്റിൻ പോലീസ് മേധാവി ലിസ ഡേവിസ് പറഞ്ഞു.