അന്തർദേശീയം

ജപ്പാനിലും പണിമുടക്കി ബ്രിട്ടന്റെ എഫ്-35 ബി യുദ്ധവിമാനം

ടോക്കിയോ : ബ്രിട്ടന്റെ യുദ്ധവിമാനമായ എഫ്-35 ബി വീണ്ടും അടിയന്തര ലാന്‍ഡിങ്. യാത്രയ്ക്കിടെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച രാവിലെ തെക്കന്‍ ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തില്‍ എഫ്-35ബി ലൈറ്റ്നിംഗ് -2 യുദ്ധവിമാനം അടിയന്തരമായി ലാന്‍ഡിങ് നടത്തിയെന്ന് ജാപ്പനീസ് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റോയല്‍ നേവിയുടെ വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സിലെ വിമാനം, ജപ്പാന്‍-യുഎസ്-യുകെ സംയുക്ത അഭ്യാസത്തില്‍ പങ്കെടുക്കുകയായിരുന്നു. ഇതിനിടെയാണ് കഗോഷിമയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. പ്രാദേശിക സമയം രാവിലെ 11:30 ഓടെയാണ് ലാന്‍ഡിഘ് നടന്നതെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.

സമീപകാലത്ത് രണ്ടാം തവണയാണ് ബ്രിട്ടീഷ് എഫ്-35ബി യുദ്ധവിമാനം തകരാറിലാകുന്നത്. കഴിഞ്ഞ മാസമാണ് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയ വിമാനം 38 ദിവസത്തിന് ശേഷമാണ് തിരിച്ചുപോയത്. ജൂണ്‍ 14-ന്, യുകെയില്‍ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള യാത്രക്കിടെ ഒരു എഫ്-35ബി യുദ്ധവിമാനം ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അടിയന്തരമായി നിലത്തിറക്കിയിരുന്നു.

100 മില്യണ്‍ ഡോളറിലധികം വിലവരുന്ന, ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങള്‍ എന്നറിയപ്പെടുന്ന അഞ്ചാം തലമുറ ജെറ്റാണ് എഫ്-35.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button