കോവിഡ് കേസുകളിലെ വന്‍ കുതിച്ചുചാട്ടത്തിനാണ് ഇംഗ്ലണ്ട് സാക്ഷ്യം വഹിക്കുന്നത്.
കുറഞ്ഞത് 3.48 ദശലക്ഷം ആളുകൾ എങ്കിലും വൈറസ് വാഹകരായി കഴിഞ്ഞെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻറെ കണക്ക്
കോവിഡ് കേസുകളിലെ വന്‍ കുതിച്ചുചാട്ടത്തിനാണ് ഇംഗ്ലണ്ട് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ആഴ്ച മാത്രം രാജ്യത്ത് 3.5 ദശലക്ഷം ആളുകളാണ് കോവിഡ് ബാധിതരായത്. സമീപകാലത്തെ തന്നെ ഉയര്‍ന്ന രണ്ടാമത്തെ രോഗബാധ കണക്കാണിതെന്ന് ഔദ്യോഗിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
മാര്‍ച്ച് 19 മുതല്‍ കുറഞ്ഞത് 3.48 ദശലക്ഷം ആളുകള്‍ എങ്കിലും വൈറസ് വാഹകരായി കഴിഞ്ഞെന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക്. മുന്‍ ആഴ്ചയെ അപേക്ഷിച്ച് 31 ശതമാനത്തിന്റെ വര്‍ധനവാണിത്. ഇതോടെ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കേവലം ഒരാഴ്ചയ്ക്കുള്ളിലാണ് കോവിഡ് കേസുകള്‍ ഒരു ദശലക്ഷത്തോളമായി ഉയര്‍ന്നതെന്നതും ആശങ്കക്ക് ഇടയാക്കുന്നു. 2022 ജനുവരി ആദ്യവാരത്തില്‍ മാത്രം ഇംഗ്ലണ്ടില്‍ 3.74 ദശലക്ഷം ആളുകള്‍ കോവിഡ് ബാധിതരായിരുന്നു.അതേസമയം സ്കോട്ട്ലന്‍ഡിലും രോഗബാധ ശക്തമായി തുടരുകയാണ് രാജ്യത്ത് 11 പേരില്‍ ഒരാള്‍ക്ക് എന്ന നിലയിലാണ് കോവിഡ്. ഇവിടെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്.
ഏപ്രില്‍ 1 മുതല്‍ സൗജന്യ കോവിഡ് പരിശോധന കൂടി പിന്‍വലിക്കുന്നതോടെ രോഗ വ്യാപന തോത് വിലയിരുത്താനും സാധിക്കാതെ വരുന്നുണ്ടെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. വീട്ടിലുള്ള റാപ്പിഡ് ടെസ്റ്റുകളെയാണ് ഇപ്പോള്‍ കൂടുതല്‍ പേരും ആശ്രയിക്കുന്നത്.