മാൾട്ടാ വാർത്തകൾ
650,000 യൂറോയുടെ മയക്കുമരുന്നുമായി സിസിലിയിൽ രണ്ടുപേർ പിടിയിൽ

650,000 യൂറോയുടെ മയക്കുമരുന്നുമായി സിസിലിയിൽ രണ്ടുപേർ പിടിയിൽ. 27 വയസ്സുള്ള മോണ്ടിനെഗ്രിൻ സ്വദേശിയും 27 വയസ്സുള്ള സെർബിയൻ സ്ത്രീയും സഞ്ചരിച്ചിരുന്ന കാറിൽ നിന്നാണ് ഏകദേശം 15 കിലോ കഞ്ചാവ്, മൂന്ന് കിലോ കൊക്കെയ്ൻ, എക്സ്റ്റസി എന്ന് സംശയിക്കുന്ന നൂറുകണക്കിന് പിങ്ക് ഗുളികകൾ എന്നിവ കണ്ടെത്തിയത്. കാറ്റമരനിൽ മാൾട്ടയിൽ എത്തിയതാണ് ഇരുവരുമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് നടത്തിയ പരിശോധനയിൽ, വാഹനത്തിന്റെ അടിയിലും പിൻഭാഗത്തുമുള്ള പ്രത്യേക അറകളിൽ നിന്നാണ് മയക്കുമരുന്ന് അടങ്ങിയ നിരവധി പാക്കേജുകൾ കണ്ടെത്തിയത്. മജിസ്ട്രേറ്റ് ജോ മിഫ്സുദിന്റെ അന്വേഷണം തുടരുകയാണ്, രണ്ട് പ്രതികളും നിലവിൽ ഫ്ലോറിയാനയിലെ പോലീസ് ലോക്കപ്പിൽ കസ്റ്റഡിയിലാണ്.