തസ്‌തിക വെട്ടിക്കുറയ്ക്കല്‍ : ട്രംപിനെതിരെ പ്രക്ഷോഭവുമായി നാസയിലെ ശാസ്‌ത്രജ്‌ഞർ

വാഷിങ്‌ടൺ ഡിസി : നാസയിലെ തസ്‌തികൾ വെട്ടിക്കുറക്കാനും ബജറ്റ് വിഹിതം പകുതിയാക്കാനുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ ശാസ്‌ത്രജ്ഞർ രംഗത്ത്. നാസയെ തകർക്കുന്ന ട്രംപിന്റെ നീക്കം ചെറുക്കണമെന്ന് ‘വോയേജർ പ്രഖ്യാപനം’ എന്ന പേരിൽ മുന്നൂറോളം ശാസ്‌ത്രജ്‌ഞർ ഒപ്പിട്ട പ്രസ്‌താവനയിൽ ആഹ്വാനം ചെയ്തു.
ബഹിരാകാശ ദൗത്യങ്ങളും ഗവേഷണ പദ്ധതികളും വെട്ടിക്കുറക്കാനും നിർത്തവെക്കാനുമുള്ള നീക്കം നാസയുടെ പ്രസക്തിതന്നെ ഇല്ലാതാക്കും. ബജറ്റ് വിഹിതം വെട്ടിക്കുറക്കുന്നത് നിലവിലുള്ള പദ്ധതികളെ ബാധിക്കും. അന്തരാഷ്‌ട്ര ദൗത്യങ്ങളിൽ പങ്കാളിയാകേണ്ടെന്ന തീരുമാനവും ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും പ്രസ്‌താവനയിൽ പറഞ്ഞു. സാങ്കേതിക വിദഗ്‌ധരും ഇതിൽ ഒപ്പിട്ടിട്ടുണ്ട്.
നാസയെ രക്ഷിക്കൂ മുദ്രാവാക്യവുമായി ചാന്ദ്രദിനത്തിൽ ശാസ്‌ത്രജ്‌ഞരും എഞ്ചിനീയർമാരും ജീവനക്കാരും പ്രകടനം നടത്തിയിരുന്നു. നാഷണൽ എയർ ആന്റ് സ്പേയ്‌സ് മ്യൂസിയത്തിന് മുന്നിൽ നടന്ന പ്രകടനത്തിന് പിന്തുണയുമായി മറ്റ് സംഘടനകളും എത്തി. അടുത്ത ബജറ്റിൽ നാസയുടെ വിഹിതത്തിൽ 47 ശതമാനം വെട്ടിക്കുറക്കാനാണ് ട്രംപിന്റെ നീക്കം.