യൂറോപ്യൻ യൂണിയൻ വാർത്തകൾ
ശമ്പളവർധന : ഇംഗ്ലണ്ടിൽ ആയിരക്കണക്കിന് സർക്കാർ റസിഡന്റ് ഡോക്‌ടർമാർ സമരത്തിൽ

ലണ്ടൻ : ശമ്പളവർധന ആവശ്യപ്പെട്ട് ഇംഗ്ലണ്ടിൽ ആയിരക്കണക്കിന് സർക്കാർ റസിഡന്റ് ഡോക്‌ടർമാർ സമരത്തിൽ. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ വെള്ളിയാഴ്‌ചയാണ് അഞ്ചുദിവസത്തെ വാക്കൗട്ട് സമരം ആരംഭിച്ചത്.
2008ലെ ശമ്പളനിരക്കിൽനിന്ന് 20 ശതമാനത്തോളം കുറവുണ്ടായതായും അടിയന്തരമായി വർധന വേണമെന്നും ആവശ്യപ്പെട്ടാണ് സമരം. അടിയന്തര സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ ശ്രമിക്കുന്നതായി നാഷണൽ ഹെൽത്ത് സർവീസ് അറിയിച്ചു. 28.9 ശതമാനം വർധന ഡോക്‌ടർമാർക്ക് നൽകിയതായും തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനുള്ള ചർച്ചകൾക്ക് തയ്യാറാണെന്നും സർക്കാർവൃത്തങ്ങൾ അറിയിച്ചു. സമരക്കാരോട് തിരികെ ജോലിയിൽ