മാൾട്ടാ വാർത്തകൾ

ചൊവ്വയും വെള്ളിയും ചൂടേറിയ ദിവസങ്ങൾ; മാൾട്ടയിലെ ചൂട് 40°Cകടക്കും

അടുത്തയാഴ്ച മാൾട്ടയിൽ 40°C വരെ ചൂട് ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യഥാർത്ഥ താപനില 42°C വരെ ഉയരുമെന്നും മെറ്റ് ഓഫീസ് പ്രവചിച്ചു. വെയിൽ നിറഞ്ഞ കാലാവസ്ഥയുള്ള തിങ്കളാഴ്ച 35°C ചൂടാണ് രേഖപ്പെടുത്തുന്നതെങ്കിലും അന്തരീക്ഷ താപനില 40°C ആയി അനുഭവപ്പെടും.ചൊവ്വാഴ്ച 40°C-ൽ ഏറ്റവും ഉയർന്ന നിലയിലെത്തുന്നതുവരെ താപനില ഉയരും, തുടർന്ന് പതുക്കെ താഴും. വെള്ളിയാഴ്ച വരെ യഥാർത്ഥ താപനില 42°C ഉം 41°C ഉം ആയി ഉയരും. പൊതുജനങ്ങൾ, പ്രത്യേകിച്ച് പ്രായമായവർ, ദിവസം മുഴുവൻ തണുപ്പും ജലാംശവും നിലനിർത്തണമെന്ന മുൻകരുതൽ നിർദേശമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button