മാൾട്ടാ വാർത്തകൾ
മാർസസ്കല വൈദ്യുതമുടക്കം : ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് എനെ മാൾട്ട

ബുധനാഴ്ച മാർസസ്കലയിൽ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം നൽകുമെന്ന് എനെ മാൾട്ട. പ്രദേശത്ത് പണികൾ നടത്തുന്ന ഒരു സ്വകാര്യ കരാറുകാരൻ മൂലം ഭൂഗർഭ വൈദ്യുതി കേബിളുകൾക്ക് ആകസ്മികമായി കേടുപാടുകൾ സംഭവിച്ചതിനെ തുടർന്നാണ് വൈദ്യുത മുടക്കം ഉണ്ടായതെന്ന് എനെ മാൾട്ടസ്ഥിരീകരിച്ചു. ഒന്നിലധികം കേബിളുകൾ തകർന്നതായും ഇത് പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതായും മാർസസ്കലയിലെ നിരവധി മേഖലകളിൽ ദീർഘസമയം വൈദ്യുതി മുടങ്ങിയതായും കമ്പനി അറിയിച്ചു. വൈദ്യുതി വിതരണം പൂർണ്ണമായും പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണികൾ തുടരുകയാണ്. മുൻകരുതലെന്ന നിലയിൽ എനെമാൽറ്റ ബാധിത പ്രദേശങ്ങളിൽ താൽക്കാലിക ജനറേറ്ററുകൾ വിന്യസിച്ചിട്ടുണ്ടെന്നും എനെ മാൾട്ടഅറിയിച്ചു.