മാൾട്ടാ വാർത്തകൾ
അരുൺകുമാർ കുടുംബ സഹായ ഫണ്ട് കൈമാറി : ഒപ്പം നിന്നവർക്ക് നന്ദിയറിയിച്ച് മാൾട്ട യുവധാര സാംസ്ക്കാരിക വേദി

അരുൺകുമാർ കുടുംബ സഹായ ഫണ്ടിലേക്ക് ഉദാര സംഭാവനകൾ നൽകിയവർക്ക് നന്ദിയറിയിച്ച് മാൾട്ട യുവധാര സാംസ്ക്കാരിക വേദി. 3660.10 യൂറോയാണ് (366000 രൂപ) ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച് കുടുംബത്തിന് കൈമാറാനായത്. വിഷയത്തിൽ ഇടപെട്ട ഇന്ത്യൻ ഹൈകമ്മിഷനോടും കൊടുക്കുന്നിൽ സുരേഷ് എംപി , മന്ത്രി എം വാസവൻ, സ്ഥലം എംഎൽഎ , നോർക്ക, കോട്ടയം ജില്ലാ കളക്ടർ എന്നിവർക്കും മാൾട്ട യുവധാര സാംസ്ക്കാരിക വേദി ഹൃദയംഗമായ നന്ദി രേഖപ്പെടുത്തി. പത്ത് ദിവസത്തിനിടയിൽ മൂന്ന് സഹോദരന്മാരാണ് നമ്മൾക്ക് നഷ്ടപ്പെട്ടതെന്നും നൽകിയ ഓരോ ചെറിയ തുകയും അത്തരം കുടുംബത്തിന് വളരെ വിലയേറിയതായിരുന്നുവെന്നും ഇത്തരത്തിൽ നമ്മൾ ഒന്നിച്ച് ഒന്നായി എപ്പോഴും മുൻപോട്ട് പോകുക തന്നെ ചെയ്യുമെന്നും യുവധാര സാംസ്കാരിക വേദി മാൾട്ടയിലെ മനുഷ്യ സ്നേഹികളോട് ഓർമിപ്പിച്ചു.