അന്തർദേശീയം
വാര്‍ത്ത വായിക്കുന്നതിനിടെ ഇസ്രയേല്‍ ബോംബാക്രമണം; ഓടി രക്ഷപ്പെട്ട് അവതാരക

ദമാസ്‌കസ് : സിറിയയിലെ ദമാസ്‌കസില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ഇസ്രയേല്‍ ബോംബ് ആക്രമണത്തില്‍ ദൃശ്യങ്ങള്‍ പുറത്ത്. സിറിയിലെ ഔദ്യോഗിക ടിവി ചാനലില്‍ അവതാരക വാര്‍ത്ത വായിക്കുന്നതിനിടെ പിന്നില്‍ സ്‌ഫോടനം നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വാര്‍ത്ത വായിക്കുന്നതിനിടെ ബോംബ് ആക്രമണത്തിന്റെ ശബ്ദം കേട്ട് അവതാരക ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ദമാസ്‌കസിലെ പ്രതിരോധ മന്ത്രാലയം ഉള്‍പ്പെടെയുള്ള പ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇസ്രയേല്‍ വ്യോമാക്രമണം.
തുടര്‍ച്ചയായ മൂന്നാം ദിവസവും ഇസ്രയേല്‍ സേന സിറിയയില്‍ ആക്രമണം നടത്തി. ദക്ഷിണ സിറിയയിലെ സുവൈദ പ്രവിശ്യയില്‍ സര്‍ക്കാര്‍ സേനയ്‌ക്കെതിരെ പോരാടുന്ന ഡ്രൂസ് ഗോത്രവിഭാഗത്തിനു സൈനികപിന്തുണ നല്‍കാനാണ് ഇസ്രയേല്‍ വ്യോമാക്രമണം.