യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഓഗസ്റ്റ് ഒന്നു മുതൽ ഇ.യുവിനും മെക്സിക്കോക്കും 30 ശതമാനം ഇറക്കുമതി തീരുവ : ട്രംപ്

ഓഗസ്റ്റ് ഒന്നു മുതൽ യൂറോപ്യൻ യൂണിയനും മെക്സിക്കോക്കും അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് 30 ശതമാനം തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. വ്യാപാര പങ്കാളികളിൽ ആരെങ്കിലും പ്രതികാരം ചെയ്യാൻ തീരുമാനിച്ചാൽ കൂടുതൽ ഉയർന്ന തീരുവ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് 27 അംഗ യൂറോപ്യൻ യൂണിയൻ.
ആഴ്ചകളോളം നീണ്ട ചർച്ചകൾക്കൊടുവിൽ വ്യാപാരകരാറിൽ ഏർപ്പെടാൻ യു.എസിനും അമേരിക്കക്കും ആയില്ല. വ്യാപാരകരാറുമായി ബന്ധപ്പെട്ട് 27 യൂറോപ്യൻ യൂണിയൻ അംഗ രാഷ്ട്രങ്ങൾക്ക് ഇടയിൽ വിരുദ്ധാഭിപ്രായമുണ്ട്. അമേരിക്കയുമായി എത്രയും വേഗം കരാറിൽ ഏർപ്പെടണമെന്നാണ് ജർമനിയുടെ ആവശ്യം. എന്നാൽ, ഏകപക്ഷീയ കരാറിന് വഴങ്ങേണ്ടതില്ലെന്നാണ് ഫ്രാൻസ് അടക്കമുള്ള അംഗരാജ്യങ്ങളുടെ നിലപാട്.