ആക്‌സിയം 4 ദൗത്യം : ശുഭാംശു ശുക്ലയുള്‍പ്പെടെയുള്ള യാത്രികര്‍ നാളെ മടങ്ങും

വാഷിങ്ടണ്‍ ഡിസി : സ്വകാര്യ ബഹിരാകാശ ദൗത്യം ആക്‌സിയം മിഷന്‍ 4ന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയുള്‍പ്പെടെയുള്ള യാത്രികര്‍ നാളെ മടങ്ങും. തിങ്കളാഴ് വൈകീട്ട 4.30ന് ആക്‌സിയം ദൗത്യത്തിന്റെ ഭാഗമായ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും അണ്‍ഡോക്ക് ചെയ്യും. ബഹിരാകാശ ദൗത്യത്തിന്റെ അണ്‍ഡോക്കിങ്ങ്, മടക്കയാത്രയുടെ പുറപ്പെടല്‍ എന്നിവ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് നാസ അറിയിച്ചു. 17 ദിവസങ്ങള്‍ക്ക് ശേഷമാണ് ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും മടങ്ങുന്നത്.
ആക്‌സിയം 4 ദൗത്യത്തിന്റെ പൈലറ്റുമായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല, നാസയിലെ പരിചയസമ്പന്നനായ ബഹിരാകാശ സഞ്ചാരി കമാന്‍ഡര്‍ പെഗ്ഗി വിറ്റ്സണ്‍, യൂറോപ്യന്‍ സ്പേസ് ഏജന്‍സി പ്രോജക്റ്റിന്റെ ഭാഗമായ പോളണ്ടിലെ സ്ലാവോസ് ഉസ്നാന്‍സ്‌കി-വിസ്നിവ്സ്‌കി, ഹംഗേറിയന്‍ ബഹിരാകാശ യാത്രികന്‍ ടിബോര്‍ കപു എന്നിവരുള്‍പ്പെട്ട സംഘത്തിന് ഇന്ന് യാത്രയയപ്പ് നല്‍കും. ജപ്പാന്‍ ബഹിരാകാശ യാത്രികന്‍ തക്കുവോ യവനിഷി കമാണ്ടറായ സംഘമാണ് യാത്രയയപ്പ് നല്‍കുക. ചടങ്ങില്‍ ആക്‌സിയം 4 ദൗത്യത്തിന്റെ നേട്ടങ്ങള്‍ ഉള്‍പ്പെടെ വിവരിക്കും.
ദൗത്യത്തിനിടെ നടത്തിയ 60-ലധികം പരീക്ഷണങ്ങളുടെ വിവരങ്ങള്‍, 580 പൗണ്ടിലധികം ചരക്ക് എന്നിവയുമായാണ് ഡ്രാഗണ്‍ ബഹിരാകാശ പേടകം മടക്കയാത്ര നടത്തുന്നത്. രണ്ട് മണിയോടെ സംഘം ഡ്രോഗണ്‍ പേടകത്തില്‍ പ്രവേശിക്കും. അന്താരാഷ്ട്ര സമയം നാളെ വൈകീട്ട് നാലരയോടെ അണ്‍ഡോക്കിങ്ങ് പുര്‍ത്തിയാകും.
ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കാലിഫോര്‍ണിയയ്ക്കടുത്ത് കടലിലാണ് ഇറങ്ങുന്ന നിലയിലാണ് പേടകത്തിന്റെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. അതേസമയം, ജൂലായ് 15-ന് ഭൂമിയിലേക്ക് മടങ്ങിയെത്തുന്ന ഇന്ത്യന്‍ ബഹിരാകാശസഞ്ചാരി ശുഭാംശു ശുക്ലയും മൂന്നുസഹയാത്രികരും ഏഴുദിവസം നിരീക്ഷണത്തില്‍ തുടരും. ഭൂമിയുടെ ഗുരുത്വാകര്‍ ഗുഷണവുമായി പൊരുത്തപ്പെടുന്ന തിനായാണ് ഏഴുദിവസത്തെ നീരീക്ഷണ കാലാവധി. ശുഭാംശു ശുക്ലയുടെ ഐഎസ്എസ് യാത്രയ്ക്ക് ഐഎസ്ആര്‍ഒ ഏകദേശം 550 കോടി രൂപ ചെലവഴിച്ചെന്നാണ് കണക്കുകള്‍.