ദേശീയം

മംഗളൂരു എംആർപിഎൽ റിഫൈനറിയിൽ വിഷവാതക ചോർച്ച; മലയാളി അടക്കം 2 പേർ മരിച്ചു

ബംഗളൂരു : മംഗളൂരു റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ ലിമിറ്റഡിൽ (എംആർപിഎൽ) വിഷവാതക ചോർച്ചയുണ്ടായതിനെത്തുടർന്ന് മലയാളി അടക്കം രണ്ടു ജീവനക്കാർ മരിച്ചു.

കോഴിക്കോട് സ്വദേശിയും എംആർപിഎൽ ഓപ്പററ്റേറുമായ ബിജിൽ പ്രസാദും ഉത്തർ പ്രദേശ് സ്വദേശി ദീപ് ചന്ദ്രയുമാണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു അപകടമുണ്ടായത്.

പ്ലാന്‍റിലെ ടാങ്ക് പ്ലാറ്റ്ഫോമിനു മുകളിലായി ഇരുവരെയും ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സ്ഥാപനത്തിലുള്ള മറ്റൊരു ജീവനക്കാരനും രക്ഷാപ്രവർത്തനത്തിനിടെ പരുക്കേറ്റിട്ടുണ്ട്.

പരുക്കേറ്റയാൾ അപകടനില തരണം ചെയ്തതായി അധികൃതർ വ‍്യക്തമാക്കി. അപകടകാരണമെന്താണെന്ന് ഇതുവരെ കമ്പനി വ‍്യക്തമാക്കിയിട്ടില്ല. വിഷയം അന്വേഷിക്കുന്നതിനായി എംആർപിഎൽ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button