കേരളം
ഇസ്രായേലിൽ 80കാരിയെ കൊലപ്പെടുത്തിയ ശേഷം വയനാട് സ്വദേശി ആത്മഹത്യ ചെയ്ത നിലയിൽ

വയനാട് : വയനാട് ബത്തേരി സ്വദേശി ഇസ്രായേലിൽ ആത്മഹത്യ ചെയ്ത നിലയിൽ. കോളിയാടിയിലെ ജിനേഷ് പി സുകുമാരൻ ആണ് മരിച്ചത്. 80 വയസ്സുള്ള സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തുവെന്നാണ് വിവരം. കുറച്ചുകാലമായി ജെറുസലേമിൽ കെയർഗിവർ ആയി ജോലി ചെയ്തുവരികയായിരുന്നു.