മാൾട്ടയുടെ ഗോൾഡൻ പാസ്‌പോർട്ട് പദ്ധതിയിൽ മാറ്റങ്ങൾ വരുന്നു

മാൾട്ടയുടെ ഗോൾഡൻ പാസ്‌പോർട്ട് പദ്ധതിയിൽ മാറ്റങ്ങൾ വരുന്നു. യൂറോപ്യൻ കോടതിയുടെ വിധിക്ക് അനുസൃതമായാണ് മാൾട്ട പൗരത്വ നിയമം ഭേദഗതി ചെയ്യുന്നത്. മാൾട്ടീസ് പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച പ്രമേയം പാർലമെന്റിൽ ആദ്യ വായന പിന്നിട്ടു.
യൂറോപ്യൻ യൂണിയന്റെ വിധിന്യായത്തിന്റെ തത്വങ്ങൾക്ക് അനുസൃതമായി പൗരത്വ നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന് സ്രോതസ്സുകൾ മാൾട്ട ടുഡേയോട് പറഞ്ഞു. നിലവിലെ ചട്ടങ്ങളിൽ എന്തെല്ലാം മാറ്റമാണ് വരികെയെന്ന് ഇപ്പോൾ വ്യക്തമല്ല. മാൾട്ടയുടെ പൗരത്വ-നിക്ഷേപ പദ്ധതി യൂറോപ്യൻ യൂണിയൻ നിയമത്തെ ലംഘിക്കുന്നുവെന്നും “ഒരു ഇയു അംഗരാജ്യത്തിന്റെ ദേശീയത വാണിജ്യവൽക്കരിക്കുന്നതിന് ” തുല്യമാണെന്നും ഇ.സി.ജെ ഏപ്രിലിൽ, വിധിച്ചിരുന്നു. മാൾട്ടയുടെ ഗോൾഡൻ പാസ്‌പോർട്ട് പദ്ധതി 2014-ൽ ആരംഭിച്ചു, ഇത് സമ്പന്നരായ വ്യക്തികൾക്ക് വലിയ തുകകൾക്കും നിക്ഷേപങ്ങൾക്കും പകരമായി മാൾട്ടീസ് പൗരത്വം നേടാനുള്ള അവസരം നൽകി. പേയ്‌മെന്റുകൾക്കും നിക്ഷേപങ്ങൾക്കും പകരമായി പൗരത്വം നൽകുന്നതിലൂടെ, ബൈൻഡിംഗ് റൂളിംഗ് അനുസരിച്ച് മാൾട്ട ഈ തത്വങ്ങൾ ലംഘിക്കുന്നു എന്നാണ് ഇ.സി.ജെ വിധിച്ചത്.