മാൾട്ടാ വാർത്തകൾ

ഈ സമ്മറിൽ ഗോസോ സാക്ഷ്യം വഹിക്കുന്നത് വൈവിധ്യമാർന്ന 130-ലധികം സാംസ്കാരിക പരിപാടികൾക്ക്

ഈ സമ്മറിൽ ഗോസോ സാക്ഷ്യം വഹിക്കുന്നത് വൈവിധ്യമാർന്ന 130-ലധികം സാംസ്കാരിക പരിപാടികൾക്ക്.
ജൂലൈ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന സമ്മർ ഇൻ ഗോസോ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഗോസോ സാംസ്ക്കാരിക പരിപാടികളുടെ വൻനിരയ്ക്ക് തന്നെ സാക്ഷിയാകുന്നത്. താമസക്കാർക്കും സന്ദർശകർക്കും സമ്പന്നവും വൈവിധ്യപൂർണ്ണവുമായ അനുഭവം പ്രദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വൈവിധ്യമാർന്ന കലാ, സാംസ്കാരിക, തീമാറ്റിക് ഉത്സവങ്ങൾ ഉൾപ്പെടുന്നതാണ് 13 ആഴ്ച നീണ്ടുനിൽക്കുന്ന സാംസ്കാരിക കലണ്ടർ. ഓഫ്-പീക്ക് മാസങ്ങളിൽ ഗോസോയുടെ ടൂറിസം മേഖല ശക്തമായ വളർച്ച രേഖപ്പെടുത്തുന്നത് തുടരുന്നതിനാണ് ഈ ഇവന്റിലൂടെ ശ്രമിക്കുന്നതെന്ന് ഗോസോ മന്ത്രി ക്ലിന്റ് കാമില്ലേരി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button