മാൾട്ടാ വാർത്തകൾ

സാൻ കെവാനിലെ ടാൽ-ബലേലയിൽ ഏകദേശം €30,000 യുടെ മയക്കുമരുന്ന് വേട്ട

സാൻ കെവാനിലെ ടാൽ-ബലേലയിൽ ഏകദേശം €30,000 യുടെ മയക്കുമരുന്ന് വേട്ട. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെ 1.30ന് പോലീസ് നടത്തിയ പരിശോധനയിലാണ് കാറിൽ നിന്നും രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങിയ മയക്കുമരുന്ന് വിതരണ സംഘത്തെ അറസ്റ്റ് ചെയ്തത്. വാഹന പരിശോധനയ്ക്കിടെ, എക്സ്റ്റസി എന്ന് സംശയിക്കുന്ന ഗുളികകളും കൊക്കെയ്ൻ ആണെന്ന് കരുതുന്ന വെളുത്ത പൊടിയും പോലീസ് കണ്ടെത്തി.

വാഹന പരിശോധനയ്ക്ക് പിന്നാലെ സംഭവത്തിൽ ഉൾപ്പെട്ടവരുമായി ബന്ധപ്പെട്ട ഒന്നിലധികം വീടുകളിൽ പോലീസ് പരിശോധന നടത്തി. ഈ റെയ്ഡുകളിൽ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. 400 എക്സ്റ്റസി ഗുളികകൾ, കെറ്റാമൈൻ, മെത്താംഫെറ്റാമൈൻ, കഞ്ചാവ്, സിന്തറ്റിക് കഞ്ചാവ് എന്നിവയുൾപ്പെടെ കൂടുതൽ മയക്കുമരുന്നുകൾ പോലീസ് പിടിച്ചെടുത്തു. 23 നും 30 നും ഇടയിൽ പ്രായമുള്ള വ്യക്തികളാണ് കസ്റ്റഡിയിലുള്ളത്. പോലീസ് അന്വേഷണം പുരോഗമിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button