മാൾട്ടാ വാർത്തകൾ
ഇനി ഒഴിഞ്ഞുകിടക്കുന്ന സർക്കാർ കൃഷിഭൂമി കർഷകർക്ക് പാട്ടത്തിന്

ഒഴിഞ്ഞുകിടക്കുന്ന സർക്കാർ കൃഷിഭൂമി കർഷകർക്ക് പാട്ടത്തിന് നൽകാൻ തീരുമാനം. പുതിയ കരാർ പ്രകാരമാകും നിലവിലുള്ളതും കൃഷി ചെയ്യാൻ സാധ്യതയുള്ളതുമായ സർക്കാർ കൃഷിഭൂമി പാട്ടത്തിന് നൽകുക. സർക്കാർ ഉടമസ്ഥതയിലുള്ള കൃഷിഭൂമി ലാൻഡ്സ് അതോറിറ്റിയിൽ നിന്ന് മാൾട്ടയിലെ കാർഷിക വിഭവസമാഹരണത്തിന് കർഷകർക്ക് കൈമാറുമെന്ന് കൃഷി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കാർഷിക ഭൂമിയുടെ മൂല്യനിർണ്ണയത്തിനുള്ള 2023 ലെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായിട്ടാകും ഭൂമിയുടെ വിളവ് അടിസ്ഥാനമാക്കി ഭൂമി പാട്ടത്തിന് നൽകുക. മാൾട്ട ഫെയേഴ്സ് ആൻഡ് കൺവെൻഷൻസ് സെന്ററിൽ നടന്ന പബ്ലിക് സർവീസ് എക്സ്പോ പരിപാടിയിലാണ് കരാർ ഒപ്പിട്ടത്.