യൂറോപ്യൻ യൂണിയൻ വാർത്തകൾ
ജര്‍മനിയില്‍ റെയില്‍വെ സ്റ്റേഷനില്‍ കത്തിയാക്രമണം; 12 പേര്‍ക്ക് പരിക്ക്, യുവതി അറസ്റ്റില്‍

ബര്‍ലിന്‍ : ജര്‍മനിയില്‍ ഹാംബുര്‍ഗിലെ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ കത്തിയാക്രമണത്തില്‍ 12 പേര്‍ക്കു പരിക്ക്. പ്രാദേശിക സമയം വൈകിട്ട് ആറോടെയാണ് സംഭവം. ആക്രമണത്തിന് ഇരയായവരില്‍ ആറു പേരുടെ നില അതീവഗുരുതരവും മൂന്നു പേരുടെ നില ഗുരുതരവും ആറ് പേര്‍ക്ക് നിസാര പരിക്കുമാണുള്ളത്.
സംഭവ സ്ഥലത്തു നിന്ന് 39 വയസുള്ള യുവതിയെ അറസ്റ്റു ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ആളുകളെയാണ് അക്രമി ലക്ഷ്യമിട്ടതെന്നും ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. ഇതേതുടര്‍ന്ന് നാലു ട്രാക്കുകള്‍ അടച്ചെന്നും ദീര്‍ഘദൂര ട്രെയിനുകള്‍ വൈകിയെന്നും അധികൃതര്‍ അറിയിച്ചു.